Posts

പാപിനി

പാപിനി പാപിനി , പാപിനി , കല്ലെറിയുക , അവളെ കല്ലെറിയുക ! ആക്രോശിച്ചാർത്തുവിളിച്ചൂ അധികാരിക്കൂട്ടം. അന്യായമെന്നോതിമരണം വിധിക്കുന്നു പുരോഹിതവൃന്ദം ന്യായം അറിഞ്ഞു രക്ഷചെയ്യേണ്ടും ദൈവപ്രതിപുരുഷർ. പാപിനി പാപിനി , പാപിനി , കല്ലെറിയുക , അവളെ കല്ലെറിയുക ! വഞ്ചകിയവൾ തച്ചുടച്ചു ദന്തഗോപുരങ്ങൾ സഹസ്രാബ്ദങ്ങളിൽ പടുത്തുയർത്തിയ വിശുദ്ധിതൻ എടുപ്പുകെട്ടുകൾ. പാപിനി പാപിനി , പാപിനി , കല്ലെറിയുക , അവളെ കല്ലെറിയുക ! നിശബ്ദം സഹിച്ചതല്ലവൾ , സുഖിച്ചു രമിച്ചവൾ കേഴുന്നു വെറും കെട്ടുകഥ , വേശ്യാ സ്ത്രീതൻ സദാചാര പ്രസംഗം നിനക്കവേണ്ടലേശം കളങ്കമേതും പിതാക്കളിൽ. പാപിനി പാപിനി , പാപിനി , കല്ലെറിയുക , അവളെ കല്ലെറിയുക ! പെരുങ്കള്ളികൾ പടച്ചുവിടുംനുണകൾ വെണ്മയാം തിരുവസ്ത്രത്തിൽ കോരിയൊഴിക്കും അസ്ലീലമാം ചളി മാത്രമെന്നറിയുക കുഞ്ഞാടെ . പാപിനി പാപിനി , പാപിനി , കല്ലെറിയുക , അവളെ കല്ലെറിയുക ! പിശാചിനിയവൾ , ദുർമന്ത്രവാദിനി , വശീകരണ മന്ത്ര൦ ചൊല്ലിമയക്കും കുലട , നിശ്ശബ്ദയാക്കുക , നാക്കുപിഴുതെടുത്തു നാടുകടത്തുക . പാപിനി പാപിനി...